വയല: എസ്.എൻ.ഡി.പി യോഗം വയല 1131നമ്പർ ശാഖാ ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാളെ പള്ളിവേട്ട നടക്കും .20ന് രാവിലെ 8.30ന് നവക പഞ്ചഗവ്യ കലശാഭിഷേകം, ശ്രീഭൂതബലി തുടർന്ന് കാഴ്ചശ്രീബലി, രഥത്തിൽ എഴുന്നള്ളത്ത്, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ശ്രീഭൂതബലി, 9.30ന് പള്ളിവേട്ട. 21ന് ഉച്ചകഴിഞ്ഞ് 3.30ന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, 5.30ന് ഞരളപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്ര കുളത്തിൽ ആറാട്ട്, 6ന് തിരിച്ചെഴുന്നള്ളത്ത്. രാത്രി 9ന് പഞ്ചവിംശതി കലശാഭിഷേകം.