പാലാ: പൂവരണി സഹകരണ ബാങ്കിന്റെ സപ്തതിയോടനുബന്ധിച്ച് ആരംഭിച്ച കെ.എം.മാണി സ്മാരക ഭവനപദ്ധതിയിലെ പത്തു വീടുകളുടെ ഉദ്ഘാടനം 20ന് 11.15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. പൂവരണി എസ്.എച്ച് പള്ളി പാരീഷ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വീടുകളുടെ താക്കോൽ ദാനം ജോസ് കെ.മാണി നിർവഹിക്കും. മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ എം.ബിനോയികുമാർ, മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, സഹകരണവകുപ്പ് കോട്ടയം ജോയിന്റ് രജിസ്ട്രാർ എൻ.പ്രദീപ് കുമാർ, കേരള ബാങ്ക് ബോർഡ് മെമ്പർ ഫിലിപ്പ് കുഴികുളം, മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, മീനച്ചിൽ സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ടോം, സഹകരണ വകുപ്പ് മീനച്ചിൽ അസി.രജിസ്ട്രാർ ഡാർളിംഗ് ചെറിയാൻ ജോസഫ്, പൂവരണ പള്ളി വികാരി ഫാ.മാത്യു തെക്കേൽ, പൈക എക്കോസ് പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പിൽ, ഫാർമേഴ്‌സ് ക്ലബ് പ്രതിനിധി സേവ്യർ പുല്ലന്താനി,എന്നിവർ പ്രസംഗിക്കും. ബാങ്ക് പ്രസിഡന്റ് പ്രഫ.എം.എം.എബ്രാഹം സ്വാഗതവും ബാങ്ക് സെക്രട്ടറി ജോർജ് ജോസഫ് നന്ദിയും പറയും.