കറുകച്ചാൽ: അയൽവാസിയായ വീട്ടമ്മയെ ആക്രമിച്ച കേസിൽ നെടുകുന്നം പാറയ്ക്കൽ പാറയ്ക്കൽവീട്ടിൽ സനോജ് (23) പിടിയിലായി. അയൽവാസിയായ വീട്ടമ്മയും ഇയാളും തമ്മിൽ മുൻപ് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് വീട്ടമ്മ കറുകച്ചാൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് സനോജ് ഇവരുടെ വീട്ടിലെത്തി അസഭ്യം പറയുകയും കല്ലെറിഞ്ഞു വീഴ്ത്തുകയും മർദ്ദിക്കുകയും ചെയ്തു. തടയാനെത്തിയ വീട്ടമ്മയുടെ പ്രായമായ അമ്മയെയും ആക്രമിച്ചു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.