
ചങ്ങനാശേരി: ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പീഡിപ്പിച്ചകേസിൽ പനച്ചിക്കാട് വെള്ളുത്തുരുത്തി കുന്നത്തറ വീട്ടിൽ ടിജിയെ അഞ്ചുവർഷം കഠിനതടവിനും അരലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ചിങ്ങവനം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രത്യേക അതിവേഗ കോടതി ജഡ്ജി ജി.പി ജയകൃഷ്ണൻ വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.എസ് മനോജ് ഹാജരായി.