വൈക്കം : ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഒ.എൻ.വി അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ അഡ്വ. രമണൻ കടമ്പറ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സി.ടി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.ആർ. രമേശൻ ടി.വി.പുരം ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ.ശശികുമാർ.ലളിതാ ശശീന്ദ്രൻ സുലഭ സുജയ് എന്നിവർ പ്രസംഗിച്ചു.