തലയോലപ്പറമ്പ് : ബ്രഹ്മപുരം മാത്താനം ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്റി കുമരകം മുത്തു ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേ​റ്റി. മേൽശാന്തി പി.ബി.വിപിൻ,ആർ.വിനു ശാന്തി, രതീഷ് ശാന്തി എന്നിവർ സഹ കാർമികത്വം വഹിച്ചു. 23 നാണ് ആറാട്ട്. കലാപരിപാടി, ആന എഴുന്നള്ളിപ്പ്, ദേശ താലപ്പൊലി എന്നിവ ഒഴിവാക്കി. ഇന്ന് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് വിളക്ക്, 21ന് രാവിലെ 11ന് ഉത്സവബലി ദർശനം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് വിളക്ക്, 22ന് രാവിലെ 9ന് പൊങ്കാല, 11ന് പൊങ്കാല നിവേദ്യം,വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് വിളക്ക്, 11ന് പള്ളിവേട്ട, 23ന് രാവിലെ 10ന് പൂരമിടി, വൈകിട്ട് 7ന് കൊടിയിറക്ക്, 7.30ന് ആറാട്ട്, ആറാട്ട് എതിരേൽപ്, വലിയ കാണിക്ക എന്നിവ നടക്കും. ദേവസ്വം പ്രസിഡന്റ് പി.കെ.ശശിധരൻ, സെക്രട്ടറി പി.എം.രാജേന്ദ്രൻ,വൈസ് പ്രസിഡന്റ് എ.പി.ജയരാമൻ, ട്രഷറർ എൻ.വേണുഗോപാൽ, വനിത സമാജം പ്രസിഡന്റ് ഭവാനി മണി, സെക്രട്ടറി രതി ബാബു എന്നിവർ നേതൃത്വം വഹിച്ചു.