വൈക്കം : ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിക്ക് ഡി.പി.സിയുടെ അംഗീകാരം ലഭിച്ചു. :''അന്നം'' എന്ന പേരിൽ വിശപ്പ് രഹിത വൈക്കം പദ്ധതി നടപ്പിലാക്കും. തരിശ് രഹിത വൈക്കം, ഭിന്നശേഷിക്കാർക്ക് അതിജീവനം, പട്ടിക ജാതി യുവതികൾക്ക് പി.എസ്.സി പരിശീലനപരിപാടി ''ലക്ഷ്യ''യും, ക്ഷീരകർഷകർക്ക്''ക്ഷീരധാര'', വഴിവിളക്കുകൾ സ്ഥാപിക്കാൻ ''സൂര്യപ്രഭ'' തുടങ്ങി നിരവധി ശ്രദ്ധേയമായ പദ്ധതികൾ സമർപ്പിച്ചാണ് വൈക്കം ബ്ലോക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത് പറഞ്ഞു.