
വൈക്കം : മാമ്പ്ര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയം മഹോത്സവത്തിന് ക്ഷേത്രം തന്ത്റി ഭദ്റേശ്വൻ കൊടിയേറ്റി. ക്ഷേത്രം പ്രസിഡന്റ് പി.ടി.പ്രിൻസ്, വൈസ് പ്രസിഡന്റ് പി.ആർ.രാജേഷ്, സെക്രട്ടറി കെ.എം.വിനോഭായ്, യൂണിയൻ കമ്മറ്റിയംഗം ജി.എസ്.ബൈജു, കെ.എൻ.പവിത്രൻ, കെ.പി.പ്രതാപൻ, പി.വി.ബാനർജി, ജിജി, പങ്കജാക്ഷൻ, ബിജി ദാമോദരൻ, കെ.വി.വിജയൻ എന്നിവർ നേതൃത്വം നൽകി. 25 ന് പൂയം മഹോത്സവം. രാവിലെ 11 ആറാട്ട്ബലി, വൈകിട്ട് 5ന് മാമ്പ്ര ക്ഷേത്രകുളത്തിൽ ആറാട്ട്, വലിയ കാണിക്ക എന്നിവയാണ് സമാപന ചടങ്ങുകൾ.