കോട്ടയം: സെക്രട്ടേറിയറ്റ് മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു ഡിവൈ.എസ്.പി ഓഫീസിലേയ്‌ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പിരിഞ്ഞു പോകാൻ തയ്യാറാകാതിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. രാവിലെ 11 മഓടെയാണ് ഗാന്ധിസ്‌ക്വയറിൽ നിന്ന് മാർച്ച് ആരംഭിച്ചത്. കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് യശ്വന്ത് സി നായർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എൻ.എസ് ഹരിശ്ചന്ദ്രൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, ജില്ലാ പഞ്ചായത്തംഗം വൈശാഖ് പി.കെ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, അഡ്വ.ഡെന്നിസ് ജോസഫ്, അജിൽ ജിനു മാത്യു, അരുൺ കൊച്ചുതറപ്പിൽ, ബിബിൻ ഇലഞ്ഞിത്തറ, ബിബിൻ സ്‌കറിയ, നെസിയാ മുണ്ടപ്പളളി, തുടങ്ങിയവർ നേതൃത്വം നൽകി. അറസ്റ്റ് ചെയ്ത പ്രവർത്തകരെ ജാമ്യത്തിൽ വിട്ടു.