binoy-viswam

കോട്ടയം: ബി.ജെ.പിയിൽ ചേരാനുള്ള മെട്രോമാൻ ഇ.ശ്രീധരന്റെ നീക്കം അവസരവാദപരമെന്ന് അഭിപ്രായമില്ലെങ്കിലും ഇടതു മുന്നണിക്ക് യോജിപ്പില്ലെന്ന് ബിനോയ് വിശ്വം എം.പി, എം.വി. ഗോവിന്ദൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാഷ്ടീയത്തിൽ വിലകുറഞ്ഞ സ്കിൽ കാണിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. അവിടേക്ക് പോകണോയെന്ന് എൻജിനീയറിംഗിൽ മികച്ച സ്കിൽ പ്രദർശിപ്പിക്കുന്ന ശ്രീധരൻ ചിന്തിക്കണം. ബി.ജെ.പി രാജ്യസ്നേഹമുള്ള പാർട്ടിയെന്ന അഭിപ്രായത്തോടും യോജിപ്പില്ലെന്ന് ഇടതുമുന്നണി ദക്ഷിണമേഖലാ വികസന യാത്രയോടനുബന്ധിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ ഇരുവരും പറഞ്ഞു.

യു.ഡി.എഫും ബി.ജെ.പിയും പരസ്പരം കുറ്റപ്പെടുത്തുന്നില്ല. ഇരുവരും ഇടതു മുന്നണിയെ കടന്നാക്രമിക്കുകയാണ്. യു.ഡി.എഫ് -ബി.ജെ.പി ബാന്ധവത്തിന്റെ തെളിവാണിത്.