മുണ്ടക്കയം : പെരുവന്താനം കൊടുകുത്തിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. കൊടികുത്തി സ്വദേശികളായ കപ്യാര് പറമ്പിൽ ഷാജി (59), ഭാര്യ മോളി ഷാജി (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. ഇരുവരും കൊടുകുത്തി എസ്റ്റേറ്റിലൂടെ മേലോരത്തേക്ക് പോകുംവഴി കൂട്ടമായി എത്തിയ കാട്ടുപന്നികൾ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ച് മറിയുകയായിരുന്നു. ഇവരുവരെയും 35-ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.