ചങ്ങനാശേരി: പത്ത് വർഷമായി തടഞ്ഞു വച്ചിരിക്കുന്ന ശമ്പള പരിഷ്‌കരണം നടത്തുക, ഡി.എ കുടിശിഖ അനുവദിക്കുക, സ്വിഫ്റ്റ് കമ്പനി നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി ചങ്ങനാശേരി യൂണിറ്റിലെ തൊഴിലാളികൾ പ്രതിഷേധപ്രകടനം നടത്തി.
പ്രതിഷേധ പ്രകടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.വി.എ ജോബ് വിരുത്തിക്കരി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഫി സ്വാഗതം ആശംസിച്ചു. മുനിസിപ്പൽ കൗൺസിലർ കെ.ആർ റെജി കേളമാട്ട്, പി.ബി ബിനോമോൻ, എസ്.നളീഷ്‌കുമാർ, വി.വി വിനോദ്, പി.ആർ രാജേഷ്, അജയ് വിശ്വനാഥ്, ജോ.ജേക്കബ്, ദേവി ശ്രീകല എന്നിവർ പങ്കെടുത്തു.