പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ 32.10 കോടി രൂപ വരവും, 31.42 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ അവതരിപ്പിച്ചു. പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ ് പ്രസിഡന്റ് അഡ്വ.സി ആർ ശ്രീകുമാർ അദ്ധ്യക്ഷയായി. ഉത്പാദനമേഖലയിൽ വിവിധ കൃഷികൾ, മൃഗ സംരക്ഷണം, വിപണന കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കായി 2.36 കോടി രൂപ വകയിരുത്തി.മൃഗസംരക്ഷണ പശ്ചാത്തല സൗകര്യങ്ങൾക്കായി 25 ലക്ഷം, ക്ഷീര വികസനത്തിനായി 15 ലക്ഷം, ചെറുകിട ജലസേചനത്തിനായി 30 ലക്ഷം, ജല സംരക്ഷണത്തിന് 20 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത് .പശ്ചാത്തലമേഖലയിൽ റോഡുകൾക്കായി മൂന്ന് കോടി രൂപ ഉൾപ്പടെ 3.8 കോടി രൂപ വകയിരുത്തി. സേവനമേഖലയിൽ ഭവന നിർമ്മാണത്തിനായി 75 ലക്ഷം രൂപയും വനിതാ, ശിശു ക്ഷേമ പരിപാടികൾക്കായി 30 ലക്ഷവും ശ്മശാനങ്ങൾക്കായി 30 ലക്ഷവും കുടിവെള്ളത്തിനായി 30 ലക്ഷവും ഉൾപ്പടെ 4.87 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.