തെക്കേത്തുകവല : മുട്ടത്തുകവല 858-ാം നമ്പർ ഐക്യോദയം എൻ.എസ്.എസ് കരയോഗാംഗങ്ങളായ ജനപ്രതിനിധികൾക്ക് നാളെ 3 ന് കരയോഗമന്ദിരത്തിൽ സ്വീകരണം നൽകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷ എൻ.ടി.ശോഭന, അംഗം അഡ്വ.ജയശ്രീധർ എന്നിവർക്കാണ് സ്വീകരണം. കരയോഗം പ്രസിഡന്റ് ടി.വി.മുരളീധരൻ നായർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്യും.