കൊടുങ്ങൂർ : വാഴൂർ ഗ്രാമപഞ്ചായത്തിൽ 20.98കോടി രൂപ രൂപ വരവും, 20.08 കോടി ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് സിന്ധു ചന്ദ്രൻ അവതരിപ്പിച്ചു. പ്രസിഡന്റ് വി.പി. റെജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെയും ജൽ ജീവൻ മിഷന്റെയും സഹായത്തോടെ സമ്പൂർണ്ണ കുടിവെള്ള ലഭ്യത, ലൈഫ് സമ്പൂർണ്ണ ഭവന നിർമ്മാണം,ചക്ക ഗ്രാമം, ഭക്ഷ്യോൽപാദന യൂണിറ്റ്,സുസ്ഥിരകൃഷി, കാർഷികോൽപ്പന്നങ്ങൾക്ക് സബ്‌സിഡി, ഹരിതസമൃദ്ധി വാർഡുകൾ, കുട്ടികളുടെ പാർക്കുകൾ, വയോജന കലോത്സവം, ഭിന്നശേഷി കലോത്സവം, പാൽ സ്വയംപര്യാപ്തത, ക്ഷീര സാഗരം തുടങ്ങിയ പദ്ധതികൾക്കാണ് ബഡ്ജറ്റിൽ മുഖ്യപരിഗണന.