അയ്മനം : അയ്മനം ഗ്രാമപഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30 ന് മന്ത്രി ഇ.പി.ജയരാജൻ നാടിന് സമർപ്പിക്കും. കായിക മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ട് കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി കായിക വകുപ്പ് 5.16 കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം നിർമ്മിച്ചത്. അഞ്ചാം വാർഡിൽപ്പെട്ട ജയന്തി കവലയിലെ പഞ്ചായത്ത് വക ഒരേക്കറിലാണ് സ്റ്റേഡിയം.12400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്റ്റേഡിയത്തിൽ രണ്ട് ബാഡ്മിന്റൺ കോർട്ടുകളും ഒരു വോളിബാൾ കോർട്ടുമുണ്ട്.കെ സുരേഷ് കുറുപ്പ് എം.എൽ.എ ,തോമസ് ചാഴികാടൻ എം.പി , യുവജന കായിക കാര്യാലയം ഡയറക്ടർ ജെറോമി ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, വൈക്കം വിശ്വൻ, വി.എൻ.വാസവൻ, പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, വൈസ് പ്രസിഡന്റ് മനോജ് കരീമഠം തുടങ്ങിയവർ പങ്കെടുക്കും.