കട്ടപ്പന: കൽത്തൊട്ടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികവും ഉത്സവവും ഇന്നും നാളെയുമായി ആഘോഷിക്കും. കുമാരൻ തന്ത്രിയും കെ.എസ്.സുരേഷ് ശാന്തിയും കാമാക്ഷി അന്നപൂർണേശ്വരി ഗുരുകുലത്തിലെ വൈദികരും ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഇന്ന് രാവിലെ 6ന് ഉഷപൂജ, 7ന് ഗണപതിഹോമം, 8ന് കലശം, പതാക ഉയർത്തൽ, 8.30ന് മഹാമൃത്യുഞ്ജയഹോമം, 9.30ന് ഉച്ചപൂജ, 10ന് ഗുരുദേവ കൃതികളുടെ പാരായണം, വൈകിട്ട് 5ന് മഹാസുദർശന ഹോമം, ഭഗവതി സേവ, 6ന് സമൂഹ പ്രാർഥന, 7ന് വിഷ്ണു സഹസ്രനാമ അർച്ചന. നാളെ രാവിലെ 6ന് ഗുരുപൂജ, 7ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് ഗുരുദേവ കൃതികളുടെ പാരായണം, 10ന് മഹാകലശപൂജ, 11ന് കലശം എഴുന്നള്ളത്ത്, 11.15ന് കലശാഭിഷേകം, 11.30ന് മഹാഗുരുപൂജ, 4ന് നടക്കുന്ന കുടുംബ സംഗമം എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും, 6ന് സമൂഹ പ്രാർത്ഥന, 6.45ന് ദീപാരാധന.