കോട്ടയം: കെ.എസ്.എഫ്. ഇ വിദ്യാശ്രീ പദ്ധതി മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ്, വ്യാപാരി വ്യവസായി ക്ഷേമനിധി ബോർഡ് വൈസ് ചെയർപേഴ്‌സൺ ഇ.എസ് ബിജു, ഏറ്റുമാനൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ഇ.ജി സദാനന്ദൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകരൻ, കെ.എസ്.എഫ്. ഇ കോട്ടയം അസി.ജനറൽ മാനേജർ പി.ഗണേഷൻ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ ഭാഗമായി ലാപ്പ് ടോപ്പുകൾ വിതരണം ചെയ്യുന്നതിനായാണ് കെ.എസ്.എഫ്.ഇ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.