കോട്ടയം: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കർഷക വ്യാപാരി സംയുക്ത ധർണ 23 ന് രാവിലെ 11 ന് നടക്കും. ജില്ലാ പ്രസിഡൻ്റ് എം.കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ ഇ.സി ചെറിയാൻ, വൈസ് പ്രസിഡൻ്റുമാരായ വി.എ മജീബ് റഹ്‌മാൻ, മാത്യു ചാക്കോ വെട്ടിയാങ്കൽ, പി.സി അബ്‌ദുൾ ലത്തീഫ്, സെക്രട്ടറിമാരായ കെ.ജെ മാത്യു, ടി.കെ രാജേന്ദ്രൻ, കെ.എ വറുഗീസ്, ഫിലിപ്പ് മാത്യു തരകൻ എന്നിവരും വിവിധ കർഷക നേതാക്കളും പ്രസംഗിക്കും.