അടിമാലി:അടിമാലി അർബൻ സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഇന്ന് നടക്കും.അടിമാലി സെന്റ്.ജോർജ്ജ് കത്തീഡ്രൽ കെട്ടിടത്തിൽ വൈകിട്ട് 4.30ന് സംഘം പ്രസിഡന്റ് നവാസ് മീരാന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ.ദിവാകരൻ ഉദ്ഘാടനം നിർവ്വഹിക്കും. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു മുഖ്യപ്രഭാഷണം നടത്തും. സ്വർണ്ണ പണയം ഉദ്ഘാടനം ജോയ്ന്റ് രജിസ്ട്രാർ എച്ച്.അൻസാരി നിർവ്വഹിക്കും. . അടിമാലി ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത ആർ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സി.എ.ഏലിയാസ്, അടിമാലി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺസി ഐസക്, വൈസ് പ്രസിഡന്റ് സാന്റി മാത്യു, ഡയറക്ടർ ഡയസ് ജോസ് എന്നിവർ ആശംസാപ്രസംഗം നടത്തും.