ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിലറും നാലുകോടി ശാഖയുടെ മുൻ പ്രസിഡന്റുമായിരുന്ന അന്തരിച്ച സി.ജി രമേശ് പണിക്കർക്ക് നാട് വിടചൊല്ലി. ശാഖയുടെയും യൂണിയന്റെയും നേതൃത്വത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്നലെ വൈകുന്നേരം നാലുകോടിയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുശോചനം രേഖപ്പെടുത്തി. സാമുദായിക, രാഷ്ട്രീയ, സാമൂഹിക രംഗത്ത് പ്രമുഖർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, നിയുക്ത ഡയറക്ടർ ബോർഡംഗം സജീവ് പൂവത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.ബി രാജീവ്, അജയകുമാർ, പ്രതാപ് , സുഭാഷ്, സാലിച്ചൻ, പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ കെ.ജി പ്രസന്നൻ, അസീം പണിക്കർ, നാലുകോടി ശാഖാ പ്രസിഡന്റ് മനോജ്, വൈസ് പ്രസിഡന്റ് സുഭാഷ്, സെക്രട്ടറി ബാബു, സൈബർ സേന ജില്ലാ കൺവീനർ പി.ആർ സുരേഷ്, സൈബർ സേന എക്‌സിക്യൂട്ടീവ് അംഗം മനോജ് ഗുരുകുലം, മാടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ജെ ലാലി, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി അനിൽ കണ്ണാടി, യൂണിയൻ പ്രസിഡന്റ് അജിത്ത് മോഹൻ, ജില്ലാ കമ്മിറ്റി ട്രഷറർ പ്രശാന്ത് മനന്താനം, വൈസ് പ്രസിഡന്റ് രമേശ് കോച്ചേരി, പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മോഹനൻ, ബ്‌ളോക്ക് പഞ്ചായത്തംഗങ്ങളായ മാത്തുക്കുട്ടി പ്‌ളാത്താനം, വിനു ജോബ്, പഞ്ചായത്ത് അംഗങ്ങളായ എബി വർഗീസ്, സിബിച്ചൻ ഒട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.