കോട്ടയം: തിരുവതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് കോൺഫഡറേഷൻ നേതൃത്വത്തിൽ ദേവസ്വം ബോർഡ് അംഗം പി.എം തങ്കപ്പന് ജില്ലയിലെ ദേവസ്വം ഗ്രൂപ്പുകളുടെ സ്വീകരണവും അനുമോദനവും 27ന് ഉച്ചയ്ക്ക് രണ്ടിനു നടക്കും. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ടി.ഡി.ഇ.സി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.