election

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 2406 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. പോളിംംഗ് സ്റ്റേഷനുകളിലെ സൗകര്യങ്ങൾ വിലയിരുത്തുന്നതിനുള്ള പരിശോധന പുരോഗമിക്കുകയാണ്. കൊവിഡ് പ്രതിരോധ മുൻകരുതലുകളുടെ ഭാഗമായി പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ എണ്ണം പരമാവധി ആയിരമായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള 1564 പോളിംഗ് സ്‌റ്റേഷനുകൾക്ക് പുറമെ 842 സ്റ്റേഷനുകൾ അധികമായി സജ്ജീകരിക്കുന്നത്. ഇതിൽ 59 എണ്ണം താത്കാലികമായി നിർമ്മിക്കും. ആവശ്യമുള്ളിടത്ത് ബയോ ടോയ് ലെറ്റുകൾ ഒരുക്കും. 80 വയസിന് മുകളിലുള്ളവർക്കും കൊവിഡ് ചികിത്സയിലും ക്വാറന്റൈനിലും കഴിയുന്നവർക്കും,അംഗപരിമിതർക്കും തപാൽ വോട്ട് അനുവദിക്കും. തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടാൻ സാദ്ധ്യതയുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും രണ്ടു ഡോസ് കൊവിഡ് വാക്‌സിൻ നൽകും. ഉദ്യോഗസ്ഥരുടെ പട്ടിക 24ന കം തയ്യാറാക്കും.

പോളിംഗ് സ്‌റ്റേഷനുകൾ നിലവിലുള്ളവ, അധികമായി സജ്ജമാക്കുന്നവ, ആകെ എന്ന ക്രമത്തിൽ

പാലാ : 176 , 108, 284
കടുത്തുരുത്തി :179, 112, 291
വൈക്കം : 159, 90, 249
ഏറ്റുമാനൂർ : 165, 91, 256
കോട്ടയം : 171, 70, 241
പുതുപ്പള്ളി : 182, 74, 256
ചങ്ങനാശേരി : 172, 86, 258
കാഞ്ഞിരപ്പള്ളി : 181, 98, 279
പൂഞ്ഞാർ : 179, 113, 292