കട്ടപ്പന: കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ 21,81,00,475 രൂപ വരവും 21,69,18,490 രൂപ ചെലവും 11,81,985 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സാലി ജോളി അവതരിപ്പിച്ചു. പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതിക്ക് 2 കോടി, ആശ്രയ പദ്ധതിക്ക് 2 ലക്ഷം, വൃദ്ധവികലാംഗ ക്ഷേമം5 ലക്ഷം, വനിത ക്ഷേമം 20.54 ലക്ഷം, ശിശു ക്ഷേമം2.7 ലക്ഷം, പാലിയേറ്റീവ്4 ലക്ഷം, അംഗൻവാടി ജീവനക്കാരുടെ വേതനം13.14 ലക്ഷം, എസ്.എസ്.എ വിഹിതം5 ലക്ഷം എന്നിങ്ങനെയാണ് പ്രധാന പ്രഖ്യാപനങ്ങൾ.