കടുത്തുരുത്തി: കേരളാ കോൺഗ്രസ് (എം) പി.ജെ ജോസഫ് വിഭാഗം കടുത്തുരുത്തി മണ്ഡലം ജനറൽ ബോഡി യോഗം 21ന്, വൈകിട്ട് നാലിന് കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ ചേരുമെന്ന് ഭാരവാഹികളായ മാഞ്ഞൂർ മോഹൻകുമാറും, സ്റ്റീഫൻ പാറാവേലി എന്നിവർ അറിയിച്ചു. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇ.ജെ. അഗസ്തിഅദ്ധ്യക്ഷത വഹിക്കും. ഉന്നതാധികാര സമതി അംഗം മേരി സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, തോമസ് കണ്ണന്തറ, പ്രൊഫ. മേഴ്‌സി ജോൺ തുടങ്ങിയവർ പ്രസംഗിക്കും.