 
കോട്ടയം : ജില്ലയിൽ 267 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 265 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 3872 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 124 പുരുഷൻമാരും 115 സ്ത്രീകളും 49 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 49 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 539 പേർ രോഗമുക്തരായി. 4649 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 76842 പേർ കൊവിഡ് ബാധിതരായി. 71716 പേർ രോഗമുക്തി നേടി. 16864 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകൾ
കോട്ടയം മുനിസിപ്പാലിറ്റി 25, 1,4, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് 2,5, മുണ്ടക്കയം 18, 20, കരൂർ 5, 7, 9 കുറിച്ചി 14, കല്ലറ 1 എന്നീ തദ്ദേശസ്ഥാപന വാർഡുകൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ എം.അഞ്ജന ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി 10, മാടപ്പള്ളി 12, 14, മണർകാട് 17, കുറവിലങ്ങാട് 13, 14, മുണ്ടക്കയം 2 എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.