പാലാ: എസ്.എൻ.ഡി.പി യോഗം ടൗൺ ശാഖയിൽ സമഗ്ര ആട് - മുട്ട ഗ്രാമം പദ്ധതിയെപ്പറ്റിയുള്ള സെമിനാർ നടത്തി. അടിമാലി ഗ്രാമസമാജ് സി.ഇ.ഒ ശശികുമാർ ക്ലാസ് നയിച്ചു. ശാഖാ പ്രസിഡന്റ് പി.ജി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ മിനർവ്വ മോഹൻ, വനിതാസംഘം യൂണിയൻ കമ്മറ്റി അംഗങ്ങളായ കുമാരി ഭാസ്‌ക്കരൻ, ബീനാ മോഹൻദാസ്, റീനാ അജി, രാജി ജിജിരാജ്, ലിജി ശ്യാം,പുലിയന്നൂർ ശാഖാ പ്രസിഡന്റ് സതീഷ്,സെക്രട്ടറി രമേശ് കീളത്ത്, ടൗൺ ശാഖാ സെക്രട്ടറി ബിന്ദു സജി മനത്താനം തുടങ്ങിയവർ സംസാരിച്ചു.