പാലാ: ജീവൻരക്ഷാ ഭിക്ഷക് അവാർഡ് ജേതാവ് ഡോ. സതീഷ് ബാബുവിനെ ബി.ഡി.ജെ.എസ് പാലാ നിയോജകമണ്ഡലം കമ്മറ്റി അനുമോദിച്ചു. പ്രസിഡന്റ് ഷാജി പാലാ ഡോ. സതീഷ് ബാബുവിനെ പൊന്നാട അണിയിച്ചു. മൊമെന്റോയും സമ്മാനിച്ചു. നേതാക്കളായ മനോജ് ദിവാകരൻ, ജയേഷ് എലിക്കുളം, സനീഷ് ചിറയിൽ, സജി മൂന്നിലവ്, സാജു ഇടമറ്റം, മുരളി കെഴുവംകുളം തുടങ്ങിയവർ പങ്കെടുത്തു.