scooter

ഏറ്റുമാനൂർ: കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ സമരം ചെയ്യന്ന കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ സ്‌കൂട്ടറിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത കവിയും സംസ്കാരിക പ്രവർത്തകനുമായ കെ.ആർ രഘു തിരിച്ചെത്തി. കഴിഞ്ഞ മാസം 27നാണ് യാത്ര പുറപ്പെട്ടത്. ഫെബ്രുവരി 7ന് ഡൽഹിയിലെത്തി.

66 കാരനായ രഘു തന്റെ പത്തു വർഷം പഴക്കമുള്ള ഹോണ്ട പ്ലഷർ സ്‌കൂട്ടറിലാണ് യാത്ര പുറപ്പെട്ടത്.

കുടക്കചിറ സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്ന കെ.ആർ.രഘു ഇതിന് മുൻപ് കേരളയാത്ര നടത്തിയിരുന്നു. മൂന്നു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുള്ള രഘുവിന് സാഹിത്യ മേഖലയിൽ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

കെ.ആർ രഘുവിന് ഏറ്റുമാനൂരിൽ സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി കൗൺസിലർമാരായ മഞ്ജു അലോഷ്, ഷേമ അഭിലാഷ്, പുരോഗമന കലാ സാഹിത്യ സംഘം ഏരിയ സെക്രട്ടറി പി.പദ്മകുമാർ, ഏറ്റുമാനൂർ കാവ്യവേദി ചെയർമാൻ പി.പി. നാരായണൻ, പരസ്പരം മാഗസിൻ ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട്, കഥാകൃത്ത് പ്രിൻസ് അയ്മനം, കവികളായ ജിനിൽ മലയാറ്റിൽ, ഹരി ഏറ്റുമാനൂർ, കെ.ജെ വിനോദ്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി അരുൺ എന്നിവർ സംസാരിച്ചു.