കുമരകം: ജനസമ്പർക്ക സമതി കോട്ടയം ജില്ലാ പ്രവർത്തകയോഗം ഇന്ന്. കുമരകം കലാഭവൻ ഹാളിൽ ഇന്ന് 3ന് നടക്കുന്ന യോഗം ജനസമ്പർക്ക സമതി സംസ്ഥാന ചെയർമാൻ അഡ്വ.റ്റി.എം.മുഹമ്മദ് യൂസഫ് ഉദ്ഘാടനം ചെയ്യുമെന്ന് ശശികുമാർ പാലക്കളം അറിയിച്ചു. യോഗത്തിൽ ജനസമ്പർക്ക സമതി ജനറൽ സെക്രട്ടറി അഡ്വ.എം. ജയശങ്കർ, സെക്രട്ടറി സി.പി.പത്മനാഭൻ, അഡ്വ.രാജൻ.കെ.നായർ, ഫാ.ഡ്രിക്രൂസ് എന്നിവർ പങ്കെടുക്കും.