തെങ്ങണ: തെങ്ങണ കവലയിൽപ്രവർത്തിക്കുന്ന മാടപ്പള്ളി വില്ലേജ് ഓഫീസ് കണിച്ചുകുളം ഭാഗത്തേക്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിക്കുന്നതിനും, വില്ലേജ് ഓഫീസ് തെങ്ങണയിൽ തന്നെ നിലനിർത്തുന്നതിനുമായി തെങ്ങണ പബ്ലിക് ലൈബ്രററിയിൽ ചേർന്ന പൗരസമിതി യോഗം ആക്ഷൻ കൗൺസിലിന് രൂപം നൽകി.

തെങ്ങണ, മാടപ്പള്ളി നിവാസികൾക്ക് സൗകര്യപ്രദമായ ഓഫീസ് മാറ്റാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും, അല്ലാത്തപക്ഷം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കാനും തീരുമാനിച്ചു. ആക്ഷൻ കൗൺസിൽ രക്ഷാധികാരിയായി ആർ.സലികുമാർ, ചെയർമാനായി കെ.സി ആന്റണിയേയും, കൺവീനറായി വി.പി.മോഹനനേയും, ജോ. കൺവീനറായി സജി ജോസ് കൊച്ചുമല, കെ,എൻ. രാജൻ എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ തോമസ് കെ. മാറാട്ടുകളം, ജോണിക്കുട്ടി തെക്കേക്കുറ്റ്, ജയദ്രതൻ, വി.പി മോഹനൻ, ആർ.സലീംകുമാർ, കെ.സി ആന്റണി എന്നിവർ പങ്കെടുത്തു.