കോട്ടയം: കേരളത്തിലെ എയിഡഡ് വിദ്യാഭ്യാസ മേഖലയിലെ അനദ്ധ്യാപക ജീവനക്കാരുടെ സംഘടനയായ കേരള നോൺടീച്ചിംഗ് എംപ്ലോയീസ് ഓർഗനൈസേഷന്റെ ജില്ലാ സമ്മേളനം ഇന്ന് സി.എം.എസ് കോളേജ് ഫൈൻ ആക്ട്‌സ് ഹാളിൽ നടക്കും. സമ്മേളനം സംഘടന സംസ്ഥാന പ്രസിഡന്റ് ജേക്കബ് സി.നൈനാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.സി ബെഞ്ചമിൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി റോയി തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.