nss

ചങ്ങനാശേരി : അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഏഴ് ലക്ഷം രൂപ സംഭാവന ചെയത് എൻ.എസ്.എസ്. ഇന്നലെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നേതൃത്വത്തിൽ ചേർന്ന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗ തീരുമാനപ്രകാരമാണ് പണം നല്കിയത്. ഇന്നലെ ഉച്ചയോടെ പണം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം എന്നത് മഹത്തരമായ കാര്യമെന്ന നിലയിലാണ് പണം സംഭാവന ചെയ്യാൻ തീരുമാനിച്ചതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.