മുണ്ടക്കയം: കാലമെത്ര കഴിഞ്ഞിട്ടും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പ്രാതിനിധ്യം ലഭിക്കാത്ത ഈഴവ സമൂഹത്തിന് നീതി നൽകാൻ മാറിമാറിവരുന്ന സർക്കാരുകൾ ശ്രദ്ധിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹൈറേഞ്ച് യൂണിയൻ സംഘടിപ്പിച്ച രജത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി അഡ്വ.പി.ജീരാജ് സ്വാഗതവും യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ മുഖ്യപ്രഭാഷണവും നടത്തി .യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ്. തകടിയേൽ ആമുഖപ്രഭാഷണം നടത്തി. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി.അനിയൻ, ഷാജി ഷാസ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ശ്രീനാരായണ എംപ്ലോയിസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ ഷാജി, യൂണിയൻ കൗൺസിലർമായ സി.എൻ മോഹനൻ,എ.കെ.രാജപ്പൻ,എം.എ.ഷിനു,പി.എ.വിശംഭരൻ,കെ.എസ്.രാജേഷ്, ബിബിൻ.കെ.മോഹൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് അരുണാ ബാബു, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ എം.വി.ശ്രീകാന്ത്, കൺവീനർ കെ.റ്റി.വിനോദ്, എംപ്ലോയിസ് ഫോറംയൂണിയൻ പ്രസിഡന്റ് കെ.എൻ.രാജേന്ദ്രൻ, സെക്രട്ടറി എം.എം..മജേഷ്, വൈദികസമിതി യൂണിയൻ പ്രസിഡന്റ് പ്രസാദ് ശാന്തി, സൈബർസേന യൂണിയൻ ചെയർമാൻ എം.വി.വിഷ്ണു, ധർമ്മസേന ചെയർമാൻ ബിനു വിഴിക്കത്തോട്, ബാലജനയോഗം യൂണിയൻ ചെയർമാൻ അതുല്യ സുരേന്ദ്രൻ, കുമാരിസംഘം യൂണിയൻ ചെയർമാൻ അതുല്യ ശിവദാസ് എന്നിവർ പ്രസംഗിച്ചു