കാഞ്ഞിരപ്പള്ളി: വേനൽ കടുത്തതോടെ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. കൊടുവന്താനം,പാറക്കടവ്, നാച്ചി കോളനി, കല്ലുങ്കൽ കോളനി, തമ്പലക്കാട്, മറ്റത്തിപ്പാറ, വണ്ടനാമല, തൊണ്ടുവേലി പ്രദേശങ്ങളിലാണ് ദുരിതമേറെ. ജലവിതരണ പദ്ധതികൾ പലതുണ്ടെങ്കിലും ഒന്നും കാര്യക്ഷമമായി നടക്കുന്നില്ല എന്ന ആക്ഷേപമുണ്ട്. 800 മുതൽ 1000 രൂപ വരെ നൽകി പലരും കുടിവെള്ളം വിലയ്ക്ക് വാങ്ങുകയാണ്.