കോരുത്തോട്. കൃഷിക്കും അനുബന്ധ മേഖലയ്ക്കും, ജല ജീവൻ പദ്ധതിക്കു ഊന്നൽ നൽകി കോരുത്തോട് ഗ്രാമപഞ്ചായത്തിലെ 2021- 22 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരണം നടന്നു. 14,47,50,757 രൂപ വരവും, 14,12,55,020 ചെലവും, 34,95,737 രൂപ നീക്കിയിരിപ്പും ഉള്ള ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് തോമസ് ചാക്കോ അവതരിപ്പിച്ചത്. കൃഷി മൃഗസംരക്ഷണം ക്ഷീരവികസനം കുടിവെള്ള പദ്ധതികൾ എന്നിവയ്ക്ക് മുൻഗണന നൽകി ഉൽപ്പാദന മേഖലയിൽ 59,75,600 രൂപയും, സേവനമേഖലയിൽ ലൈഫ് ഭവന പദ്ധതി, ജലജീവൻ പദ്ധതി ഉൾപ്പെടെയുള്ളവർക്ക് 2,98,35,200 രൂപയും വകയിരുത്തിയിട്ടുണ്ട്. അങ്കണവാടി പോഷകാഹാരം, സുഭിക്ഷ കേരളം, വയോജനങ്ങൾക്ക് മരുന്നുവാങ്ങാൻ പദ്ധതി, തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്കും പ്രത്യേക ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ്, ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു