കാഞ്ഞിരപ്പള്ളി: അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയും സമഗ്രവികസനം ലക്ഷ്യമിട്ടുമുള്ള കാാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ 2021-22 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് റോസമ്മ തോമസ് അവതരിപ്പിച്ചു. 27 കോടി 25 ലക്ഷം രൂപ വരവും 25 കോടി 58 ലക്ഷം രൂപയുടെ ചിലവും ഒരു കോടി 71 ലക്ഷം രൂപ നീക്കിയിരിപ്പുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. സഹൃദയവായനശാല, ഷോപ്പിംഗ് കോംംപ്ലിക്സ് നിർമ്മാണം പുതിയ പഞ്ചായത്ത് കെട്ടിടത്തിന്റെ നിർമ്മാണം, കാളകെട്ടി - വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനം, വിഴിക്കത്തോട് ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണ., ഹോമിയോ ആശുപത്രി നിർമ്മാണം, വഴിയോര വിശ്രമകേന്ദ്രങ്ങളുടെ നിർമ്മാണം, ഗ്രാമീണ റോഡുകളുടെ നിർമ്മാണം, മിനി ബൈപാസ് നിർമ്മാണം,ലൈഫ് ഭവനപദ്ധതി, ബഡ്സ് സ്കൂൾ, ആശ്രയപദ്ധതി, കൃഷി, കുടിവെള്ള പദ്ധതികൾ, മൃഗ സംരക്ഷണം, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, മാലിന്യ നിർമ്മാർജനം, ടൂറിസം പദ്ധതികൾ, പാലിയേറ്റീവ് കെയർ തുടങ്ങിയവ മുൻനിറുത്തിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. പ്രസിഡൻ്റ് കെ.ആർ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.എൻ.രാജേഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്യാമള ഗംഗാധരൻ, ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ബി.ആർ.അൻഷാദ്, ബേബി വട്ടക്കാകാട്, പി.എ ഷെമീർ, റിജോ വാളന്തറ, സുനിൽ തേനംമാക്കൽ തുടങ്ങിയവർ സംസാരിച്ചു.