
കോട്ടയം: ഗവ.മെഡിക്കൽ കോളേജ് മൈക്രോ ബയോളജി വിഭാഗത്തിൽ സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എസ്.ആർ.എൽ. ലാബിലേയ്‌ക്ക് ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. മെഡിക്കൽ ലാബോറട്ടറി ടെക്‌നീഷ്യൻ കോഴ്‌സിൽ ഡിപ്ലോമയും, എച്ച്.ഐ.വി ടെസ്റ്റിംഗിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മുതൽ മൂന്നു വരെ മെഡിക്കൽ കോളേജ് പ്രിീൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി ഹാജരാകണം.