മുണ്ടക്കയം: ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഗ്യാസിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുപ്പത്തിയൊന്നാം മൈൽ ഗ്യാസ് ഏജൻസിക്ക് മുൻപിൽ അടുപ്പുകൂട്ടി കഞ്ഞി വച്ച് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ ഉദ്ഘാടനം ചെയ്തു. നൗഷാദ് ഇല്ലിക്കൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജയചന്ദ്രൻ, കെ.കെ ജനാർദ്ദനൻ, അബു ഉബൈദ്, ബോബി.കെ.മാത്യു, ബെന്നി ചേറ്റുകുഴി, സൂസമ്മ മാത്യു, ഷീബാ ദിഫൈൻ, ജിനീഷ് മുഹമ്മദ്, ജാമാൽ ചോറ്റി, റ്റി.പ്രസാദ്, ജാൻസി തൊട്ടിപ്പാട്ട്, സിനിമോൾ തടത്തിൽ, ഷൈനി വിജയൻ, പി.കെ രമേശൻ, റോസമ്മ ജോൺ, ശ്രീകല ശിവൻകുട്ടി, മേഴ്‌സി ജോസഫ്, എം.സി രാജപ്പൻ, കെ.ജി ഹരിദാസ്, ജോൺസൺ താന്നിക്കൽ, കെ.കെ സുരേഷ്‌കുമാർ, രഞ്ജിത്ത് കുര്യൻ, പ്രമിദ പ്രമോദ്, മഞ്ജു ഷാനു, ജിഷ ജയപ്രകാശ്, റെമിൻ രാജൻ എന്നിവർ പ്രസംഗിച്ചു.