-protective-wall

മുണ്ടക്കയം : മുണ്ടക്കയം - കൂട്ടിക്കൽ - ഇളംകാട് പാതയിൽ മൂന്നാംമൈലിന് സമീപം അമ്പലം പടിയിൽ വളവിനോട് ചേർന്ന് റോഡിലേയ്ക്ക് ഇറങ്ങി നിൽക്കുന്ന സംരക്ഷണഭിത്തി വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. വളവിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ഭിത്തി ഡ്രൈവർമാരുടെ കാഴ്ച പൂർണമായും മറയ്ക്കും വിധമാണ് നിൽക്കുന്നത്. നിരവധി വലുതും ചെറുതുമായ അപകടങ്ങളാണ് ഈ ഭാഗത്തുണ്ടായിട്ടുള്ളത്. കോടികൾ മുടക്കി മുണ്ടക്കയം കൂട്ടിക്കൽ ഇളംകാട് പാത വീതി കൂട്ടി നവീകരണ പ്രവർത്തനം നടക്കുകയാണ്. ഇതിന്റെ ഭാഗമായി വീടുകളും,കടകളും, സംരക്ഷണഭിത്തികളും, ആരാധനാലയങ്ങളുടെ പ്രധാന ഭാഗങ്ങൾ ഉൾപ്പെടെ പൊളിച്ച് നീക്കിയിരുന്നു. പൊളിച്ച് നീക്കാൻ കൂട്ടാത്തവർക്ക് അധികൃതർ നോട്ടീസ് നൽകിയിരുന്നു.

ഉടമ സമ്മതം നൽകി, എന്നിട്ടും

സംരക്ഷണഭിത്തി നിലനിൽക്കുന്ന സ്ഥലം ഉടമ ഭിത്തി പൊളിച്ച് നീക്കി വളവ് നിവർത്താൻ സമ്മതം നൽകിയിട്ടും അധികൃതർ ഇത് പാടെ അവഗണിക്കുകയാണ്. പൊളിച്ച് നീക്കുന്നതിനായി നാളുകൾക്ക് മുൻപ് ഭിത്തിയിൽ അടയാളപ്പെടുത്തിട്ടുണ്ടെങ്കിലും ബലക്ഷയത്താൽ ഭിത്തിയുടെ ഭാഗങ്ങൾ അടർന്ന് മാറി അടയാളങ്ങൾ മാഞ്ഞ അവസ്ഥയിലാണ്.