ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.ശരത് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥലം നൽകിയ റോയ് മാത്യു ഞള്ളത്തുവയലിനെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വയോജന ക്ലബ് പ്രവർത്തകരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി ആദരിച്ചു. ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ, കെ.ജി.രാജേഷ്, ആന്റണി മാർട്ടിൻ, ബി.രവീന്ദ്രൻ നായർ, എം.ജി.വനോദ്, ബേബിച്ചൻ ഏർത്തയിൽ തുടങ്ങിയവർ പങ്കെടുത്തു.