
കുറിച്ചി: കുറിച്ചി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സഹകരണത്തോടെ ജനകീയ ഭക്ഷണശാല ഔട്ട്പോസ്റ്റ് ജംഗ്ഷനിലെ പഞ്ചായത്ത് വക കെട്ടിടത്തിൽ സംസ്ഥാന യുവജനക്ഷേമ ബോർഡംഗം ജയ്ക്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടൽ ആരംഭിച്ചത്. ചോറ്, സാമ്പാർ, തോരൻ, അച്ചാർ, പപ്പടം എന്നിവയുൾപ്പെടെയുള്ള ഉച്ചയൂണ് 20 രൂപയ്ക്കാണ് നൽകുന്നത്. കുറിച്ചി ധനലക്ഷ്മി കുടുംബശ്രീക്കാണ് ഹോട്ടൽ നടത്തിപ്പ് ചുമതല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനീഷ് തോമസ്, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ പ്രീതാകുമാരി, അഭിജിത്ത് മോഹൻ, സുമ എബി, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.ഡി സുഗതൻ, കുറിച്ചി സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു തോമസ്, വാർഡ് മെമ്പർമാരായ കെ.ആർ ഷാജി, പൊന്നമ്മ സത്യൻ, സിന്ധു സജി, സ്മിത ബൈജു, ബിജു എസ്.മേനോൻ, വിജു പ്രസാദ്, ആസൂത്രണ സമിതിയംഗം ജോയ് പള്ളിക്കാപറമ്പിൽ, സി.ഡി.എസ് ചെയർപേഴ്‌സൺ വിശ്വമ്മ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.