എലിക്കുളം: പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങളുടെ കുട്ടികൾ ഉൾപ്പെടുന്ന ബാലസഭയുടെ ശില്പശാല ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ.ഡി.ശിവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സെൽവി വിത്സൺ, മാത്യൂസ് പെരുമനങ്ങാട്ട്, ദീപ ശ്രീജേഷ്, കെ.എൻ.രാധാകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.