വൈക്കം : ക്ലീൻ തലയാഴം പദ്ധതിയിൽപ്പെടുത്തി തലയാഴം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ 120 വീടുകൾക്ക് നൽകിയ ബക്കറ്റ് കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം വാർഡംഗം എം.എസ്.ധന്യ നിർവഹിച്ചു. തോട്ടകം തിരുവാതിര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ മെമ്പർ പി.എസ്.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ബക്കറ്റ് കമ്പോസ്റ്റിന്റെ ഉപയോഗക്രമത്തെക്കുറിച്ച് കോട്ടയം സോഷ്യോ ഇക്കണോമിക് യൂണിറ്റ് പ്രതിനിധി മധു ക്ലാസ് നയിച്ചു. ഹരിത കർമസേന വോളന്റിയർ സോണിയ, എൻ.പി.മിനി, രജിമോൾ, കെ.രാധാകൃഷ്ണൻ നായർ, പി.രാജീവ്, ഗ്രീഷ്മ, ഷൈജി എന്നിവർ പ്രസംഗിച്ചു.