വൈക്കം : വെച്ചൂർ റോഡിൽ അഞ്ചുമന പാലത്തിന്റെ പുനർനിർമാണം നടക്കുന്നതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കുമരകം ഭാഗത്ത് നിന്ന് ചേർത്തല ഭാഗത്തേക്ക് പോകേണ്ട ചെറു വാഹനങ്ങൾ ശാസ്തക്കുളം ക്ഷേത്രം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടുതിരിഞ്ഞ് കുടവെച്ചൂർ പള്ളി, അംബികമാർക്കറ്റ് വഴി പോകണം. കുമരകം ഭാഗത്തു നിന്ന് വൈക്കം ഭാഗത്തേക്കുള്ള ചെറു വാഹനങ്ങൾ ശാസ്തക്കുളം ക്ഷേത്രം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടുതിരിഞ്ഞ് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രംചേരകുളങ്ങര ക്ഷേത്രം വഴി ബണ്ട് റോഡിലേക്ക് പോകാവുന്നതാണ്. വൈക്കം, ചേർത്തല ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും, കോട്ടയം ഭാഗത്തു നിന്ന് വരുന്ന വലിയ യാത്രാവാഹനങ്ങളും വൺവേ അടിസ്ഥാനത്തിൽ അഞ്ചുമന പാലത്തിനുസമീപമുള്ള താത്കാലിക പാലത്തിൽകൂടി യാത്ര ചെയ്യേണ്ടതാണെന്നും ഭാരവാഹനങ്ങളുടെ ഗതാഗതം താത്കാലിക പാലത്തിലൂടെ അനുവദിക്കുന്നതല്ലെന്നും പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം എക്‌സി. എൻജിനിയർ അറിയിച്ചു.