malsya

വാഴൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വാഴൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ബയോഫ്‌ലോക് മത്സ്യ കൃഷിയിൽ മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം ഡോ.എൻ ജയരാജ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി, വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.ചെറിയാൻ ഗ്രാമപഞ്ചായത്തംഗം നെടുമ്പുറം, മത്സ്യ കർഷകനായ വിജി ഫിലിപ്പ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ കോര തുടങ്ങിയവർ സംബന്ധിച്ചു.


ചിത്രവിവരണംവാഴൂർ പഞ്ചായത്തിൽ ബയോ ഫ്‌ലോക് മത്സ്യകൃഷി പദ്ധതിയുടെ മത്സ്യ കുഞ്ഞുങ്ങളുടെ നിക്ഷേപം ഡോ.എൻ.ജയരാജ് എം.എൽ.എ.നിർവ്വഹിക്കുന്നു.