പൊൻകുന്നം: നാഷണൽ എക്‌സ് സർവീസ് മെൻ കോഓർഡിനേഷൻ സംസ്ഥാന സമ്മേളനം 27, 28 തീയതികളിൽ കൊച്ചിയിൽ നടക്കും. ഇതിന്റെ ഭാഗമായി ചേർന്ന ജില്ലാതല സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമ്മേളനത്തിൽ ജില്ലയിൽ നിന്ന് 100 പ്രതിനിധികൾ പങ്കെടുക്കാൻ തീരുമാനിച്ചു. പി.ആർ.ഒ എം.ടി.ആന്റണി, ജില്ലാ സെക്രട്ടറി ഡി.മാത്യൂസ്, സുരേന്ദ്രനാഥ്, വിജയൻ നായർ, എൻ.ഇ.ചാക്കോ, പി.കെ മാത്യു, ലഫ്.കേണൽ സരസമ്മ, ടി.കെ.പത്മകുമാരി, പി.എസ്.പത്മകുമാരി, യമുന രാധാകൃഷ്ണൻ, ഐസക് ജോർജ്, ആന്റണി സേവ്യർ, ജോസ് പടിയറ തുടങ്ങിയവർ പ്രസംഗിച്ചു.