
വൈക്കം : താലൂക്കിലെ ചെത്തുതൊഴിലാളികളുടെ ഫാമിലി വെൽഫെയർ സൊസൈറ്റിയിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കൾക്ക് സ്‌കോളർഷിപ്പും അവാർഡുകളും വിതരണം ചെയ്തു. എ. ഐ. ടി. യു. സി. സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി.ബിനു സ്‌കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. എം.ജി.യൂണിവേഴ്‌സിറ്റി ബി. എസ്.സി കെമിസ്ട്രി പരീക്ഷയിൽ ആറാം റാങ്ക് നേടിയ കമലാസനന്റെ മകൾ കെ.കെ.അഞ്ചുവിന് യൂണിയൻ സെക്രട്ടറി ടി.എൻ.രമേശൻ ഉപഹാരം നല്കി. ഫാമിലി വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് വി.എൻ.ഹരിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബി.രാജേന്ദ്രൻ, എം.എസ്.സുരേഷ്, പി.ആർ.ശശി, സി.എൻ.രാജു, കെ.എ.രവീന്ദ്രൻ, സനൽകുമാർ, പി.കെ.സതീശൻ, കെ.ടി.സന്തോഷ്, പി.ഡി.വിനോദ് എന്നിവർ പ്രസംഗിച്ചു.