kob-sr-vijaya

കുന്നുംഭാഗം : കുന്നുംഭാഗം ആരാധനാ മഠാംഗമായ സിസ്റ്റർ വിജയ കിഴക്കേത്തലയ്ക്കൽ (79) നിര്യാതയായി. കാഞ്ഞിരപ്പള്ളി കിഴക്കേത്തലയ്ക്കൽ പരേതരായ ഫ്രാൻസിസ് - റോസമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പാപ്പച്ചൻ (പൊടിമറ്റം), ജേക്കബ് എറണാകുളം, സിസ്റ്റർ അനിറ്റാ മേരി ഫ്രാൻസീസി (സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി, തായ്‌ലാന്റ്), ഫാ. ഈപ്പച്ചൻ എംസിബിഎസ്, തോമാച്ചൻ (പനച്ചേപ്പള്ളി), എൽസമ്മ (മണ്ണാർക്കയം), പരേതയായ സിസ്റ്റർ ബനിറ്റാ. സംസ്‌കാരം ഇന്ന് 3 ന് പൊൻകുന്നം തിരുക്കുടുംബ പള്ളിയിൽ.