വൈക്കം : ചെമ്മനത്തകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ചേരിക്കൽ 65 -ാം നമ്പർ അങ്കണവാടിയിൽ ജനകീയ വികസന വിജ്ഞാനോത്സവം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ.റാണിമോൾ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.ടി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ റിസോഴ്‌സ് പേഴ്‌സൺ അഡ്വ.രമണൻ കടമ്പറ ക്ലാസ് നയിച്ചു. വാർഡ് മെമ്പർ കെ.ടി. ജോസഫ്, ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് ടി.ആർ.രമേശൻ, അങ്കണവാടി വർക്കർ ലിസമ്മ എന്നിവർ പ്രസംഗിച്ചു.
ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.